കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ഗവർണർ വിസിറ്റ് ഓണാഘോഷ പരിപാടി നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ഗവർണർ വിസിറ്റ് ഓണാഘോഷ പരിപാടി നടത്തി. കാപ്പാട് വെച്ച് നടന്ന ഓണാഘോഷ പരിപാടിയിൽ ക്ലബ്ബ് പ്രസിഡണ്ട് ലയൺ വേണുഗോപാലൻ പി വി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ.വി. രാമചന്ദ്രൻ പി എം ജെ എഫ് മുഖൃാതിഥിയായി. ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ലയൺസ് ക്ലബ് കൊയിലാണ്ടിയുടെ സംഭാവനകളെക്കുറിച്ച് ഡിസ്ട്രിക്ട് ഗവർണർ സംസാരിക്കുകയുണ്ടായി.

ലയൺസ് പ്രസ്ഥാനം ആഗോളതലത്തിൽ ഊന്നൽ കൊടുക്കുന്ന കമ്മ്യൂണിറ്റി സേവന പ്രവർത്തനങ്ങളായ നേത്ര സംരക്ഷണം, ഡയബറ്റിസ്, ചൈൽഡ് വുഡ് ക്യാൻസർ, പരിസ്ഥിതി സംരക്ഷണം, ഹംഗർ റിലീഫ്, ഡിസാസ്റ്റർ റിലീഫ്, മുതലായവ കൊയിലാണ്ടി ലയൺസ് ക്ലബ്ബ് മികച്ച രീതിയിൽ നടത്തി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ലയൺ ഷാജി ജോസഫ് എം ജെ എഫിന് കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻറെ വക വയനാട് ദുരന്ത ഫണ്ടിലേക്ക് 50,000 രൂപ ക്ലബ്ബ് പ്രസിഡണ്ട് കൈമാറി.

സർവീസ് പ്രോജക്ടിന്റെ ഭാഗമായി കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൻറെ ഓഡിറ്റോറിയത്തിലേക്ക് വേണ്ട കർട്ടൻ നൽകുകയുണ്ടായി. ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ.കെ സുരേഷ് ബാബു എം ജെ എഫ്, ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ സൂരജ് എം ജെ എഫ്, അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി ലയൺ കേണൽ സുരേഷ് ബാബു എം ജെ എഫ്, ജോയിൻ ക്യാബിനറ്റ് സെക്രട്ടറി ലയൺ മോഹൻദാസ് പി എം ജെ എഫ്, റീജിയനൽ ചെയർപേഴ്സൺ ലയൺ അഡ്വ. സാജു മോഹൻ എം ജെ എഫ്, സോൺ ചെയർപേഴ്സൺ പ്രശാന്തി എം ജെ എഫ്, സെക്രട്ടറി ലയൺ സുരേഷ് ബാബു ടി വി, ട്രഷറർ ലയൺ സോമസുന്ദരം എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധയിനം കലാപരിപാടികളും നടന്നു.
