ഓണം ബമ്പർ; ഒന്നാം സമ്മാനം TG 434222

തിരുവനന്തപുരം: തിരുവോണം ബമ്പർ ഒന്നാം സമ്മാനം TG 434222 എന്ന നമ്പർ ടിക്കറ്റിന്. 25 കോടി രൂപയാണ് സമ്മാനത്തുക. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.
