പോലീസിനെ കണ്ട് മദ്യം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു
കൊയിലാണ്ടി: മദ്യവുമായി എത്തിയ ആൾ കൊയിലാണ്ടി പോലീസിനെ കണ്ട് മദ്യം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ചേലിയ വലിയാറമ്പത്ത് വി. പി. ജയൻ (46) ആണ് ഓടി രക്ഷപ്പെട്ടത്. ഏഴര ലിറ്റർ മദ്യമാണ് ഉപേക്ഷിച്ച് ഓടിയത്. വൈകീട്ട് കൊയിലാണ്ടി സി ഐ. എം.വി. ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ. അനീഷ്, എം.പി. ശൈലേഷ് എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്.

കൊയിലാണ്ടി മേഖലയിൽ മൂന്നു മേഖലകളാക്കി തിരിച്ച്പരിശോധന ശക്തമാക്കാനാണ് തീരുമാനമെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് ഞായറാഴ്ച വിപുലമായ ജനകീയ യോഗം വിളിച്ചു ചേർത്ത് പദ്ധതികൾ ആസൂത്രണം ചെയ്തതായി സി.ഐ. എം.വി. ബിജു പറഞ്ഞു.

