രക്ത ദാന ദിനത്തിൽ വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ ‘രക്തദാനം മഹാദാനം’ മാഗസിൻ പുറത്തിറക്കി.

ചിങ്ങപുരം: ലോക രക്തദാന ദിനത്തിൽ രക്തദാനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന ‘രക്തദാനം മഹാദാനം’മാഗസിൻ വന്മുകം എളമ്പിലാട് എ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പുറത്തിറക്കി. മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർ.ബി.എസ്.കെ. നേഴ്സ് പി. ശ്രുതി മാഗസിൻ പ്രകാശനം ചെയ്തു. സി. ത്രയംബക് മാഗസിൻ ഏറ്റുവാങ്ങി. എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ, പി. നൂറുൽഫിദ, വി.പി. സരിത, പി. സിന്ധു എന്നിവർ പ്രസംഗിച്ചു.
.
