ചെണ്ടുമല്ലി കൃഷിയിലും ശ്രദ്ധേയമായ ചുവടുവെപ്പുമായി ഒ.കെ സുരേഷിന്‍റെ

സുധീർ കൊയിലാണ്ടി
കൊയിലാണ്ടി: ഓണത്തിനായി ചെണ്ടുമല്ലി പൂവുകൾ വിരിഞ്ഞു. സിവിൽ പോലീസ് ഓഫീസറും കൃഷിക്കാരനുമായ നടുവത്തൂരിലെ ഒ.കെ സുരേഷാണ് വിവിധയിനം ചെണ്ടുമല്ലികൾ വിരിയിച്ചത്. സീസൺ അനുസരിച്ച് കൃഷി ചെയ്യുന്ന വ്യക്തിയാണ് സുരേഷ്. ഒറവിങ്കൽ കുന്നിൽ ശ്രീ വാസുദേവാശ്രമ ഹയർ സെക്കൻഡറിക്ക് സമീപമാണ് ഒന്നര ഏക്കർ ഭൂമിയിലെ കാടുവെട്ടി തെളിച്ച് ചെണ്ടുമല്ലി കൃഷിയിറക്കിയത്.
.

.
കീഴരിയൂർ കൃഷിഭവനാണ് ഇദ്ദേഹത്തിന് പ്രോത് സാഹനവും, സഹായവും നൽകിയത് മഞ്ഞ, ഓറഞ്ച് നിറത്തിലാണ് പൂക്കൾ വിരിഞ്ഞു കിടക്കുന്നത് കണ്ണിനും, മനസ്സിനും കുളിർ കാഴ്ചയൊരുക്കിയിരിക്കുന്നത്. ഓണ സീസണിൽ അന്യ സംസ്ഥാനത്തിലെ പൂക്കളാണ് നമ്മുടെ നാട്ടിൽ പൂക്കളം തീർക്കാൻ ഉപയോഗിക്കുന്നത്.
അതിന് പകരം നാട്ടിൽ തന്നെ കൃഷി ചെയ്ത പൂക്കൾ നൽകാനാണ് സുരേഷ് കൃഷി നടത്തിയത്. ഭാര്യയും വിദ്യാർത്ഥികളായ മക്കളും സുരേഷിൻ്റെ കൃഷിയിടത്തിൽ
സജീവമായി സഹായവുമായി കൂടെയുണ്ട്
