ഒ. അചുതൻ നായർ സ്മാരക ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണികഴിച്ച ഒ അചുതൻ നായർ സ്മാരക ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മൂടാടി ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ അദ്ധ്യഷത വഹിച്ചു. ഫോട്ടോ അനാചാദനം ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയർമാൻ കെ. ജീവാനന്ദൻ മാസ്റ്റർ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദൻ ഭരണഘടനയുടെ ആമുഖം പ്രദർശിപ്പിച്ചു. ചടങ്ങിൽഎഴുത്തച്ഛൻ പഠന കേന്ദ്രം ഡയറക്ടർ പ്രൊഫസർ അനിൽ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്രാവിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ അഭിനീഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഖില എംപി, വാർഡ് മെമ്പർമാരായ സുനിത കക്കുയിൽ,


ലതിക പുതുക്കുടി, ലത കെ പി, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി കുഞ്ഞമ്മദ്, കെ വി രാജൻ, കെ സത്യൻ, വി പി ഭാസ്കരൻ, എടി വിനീഷ് മാസ്റ്റർ, രജീഷ് മാസ്റ്റർ മാണിക്കോത്ത്, ഇ കെ കുഞ്ഞുമൂസ, ടി കെ സതീശൻ എന്നിവർ സംസാരിച്ചു. ബാബു മാസ്റ്റർ സ്വാഗതവും എൻ പി വിനോദ് നന്ദിയും പറഞ്ഞു തുടർന്ന് നാട്ടിലെ കലാകാരന്മാരുടെ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.

