KOYILANDY DIARY.COM

The Perfect News Portal

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ വിനായകന് നോട്ടീസ്

കൊച്ചി: ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ വിനായകന് പൊലീസിന്റെ നോട്ടീസ്. മൂന്നു ദിവസത്തിനുള്ളില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചാണ് നോട്ടീസ് നല്‍കിയത്. കേസില്‍ കഴിഞ്ഞദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിനായകൻ സ്റ്റേഷനില്‍ ഹാജരായിരുന്നില്ല.

ആശുപത്രിയില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ല എന്നായിരുന്നു നടന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയത്. കലൂരിലെ തന്റെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വിനായകനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Share news