KOYILANDY DIARY.COM

The Perfect News Portal

നിപ ജാഗ്രത; കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്‌ചയും അവധി

കോഴിക്കോട്: നിപ ജാഗ്രത മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ചയും കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗൻവാടി, മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. നേരത്തെ ഇന്നും നാളെയുമാണ് (14നും 15നും) അവധി പ്രഖ്യാപിച്ചിരുന്നത്.

യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവ മാറ്റമില്ലാതെ നടക്കും. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ട്യൂഷന്‍ സെന്ററുകളും കോച്ചിങ് സെന്ററുകളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാവുന്നതാണെന്നും കളക്ടർ അറിയിച്ചു.

 

Share news