KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് രാത്രി കാല ബസ് സർവീസ് വേണം

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ 2026 മാർച്ച് 27 മുതൽ ഏപ്രിൽ 03 വരെ നടക്കുന്ന കാളിയാട്ട മഹോത്സവത്തിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ കാര്യക്ഷമമായും, സമയ ബന്ധിതമായും പൂർത്തീകരിക്കണമെന്ന് ശ്രീ പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകൾ നവീകരിച്ച് സഞ്ചാരയോഗ്യമാക്കാനും, ഉത്സവദിവസങ്ങൾ ഭക്തജനങ്ങളുടെ സൗകര്യാർത്ഥം രാത്രികാല സർവ്വീസ് നടത്തുന്നതിന് സ്വകാര്യ ബസ്സുകൾക്ക് അനുമതി നല്കാനും, പ്രധാന ദിവസങ്ങളിൽ പ്രാദേശികമായി മദ്യശാലകൾ അടയ്ക്കാനും നടപടി വേണം.
.
.
ക്ഷേത്ര ചുറ്റിൽ തെക്ക് ഭാഗത്ത് നാലമ്പല പ്രവൃത്തിയുടെ ഭാഗമായി ക്ഷേത്ര ചടങ്ങുകൾക്കും ഭക്ത ജനങ്ങൾക്കുമുണ്ടാകുന്ന അസൗകര്യങ്ങൾക്ക് പരിഹാരം വേണമെന്നും ഭക്തജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനുള്ള താല്കാലിക സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് വി.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഇ.എസ്. രാജൻ, അഡ്വ. ടി.കെ.രാധാകൃഷ്ണൻ, കെ. കെ. രാഘവൻനായർ, വി.വി. സുധാകരൻ, എൻ. വി. വത്സൻ, പി വേണു, എൻ . എം. വിജയൻ, കെ. പി. ചന്ദ്രൻ, വി.കെ. ദാമോദരൻ, പൂങ്കാവനം മോഹനൻ, സി.പി. പ്രജോദ്, വി.കെ. അനൂപ്, കെ. കെ. മോഹൻദാസ്, കെ. പി. ബാബു രാജ് എന്നിവർ സംസാരിച്ചു.
Share news