പാലോട് ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം: കൊലപാതകമെന്ന് ബന്ധുക്കൾ

പാലോട് ഇളവട്ടത്ത് ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ. കൊളച്ചൽ കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അച്ഛൻ പാലോട് പോലീസിൽ പരാതി നൽകി. ഇന്ദുജയെ ഭർത്താവ് അഭിജിത്തിന്റെ വീട്ടിലെ കിടപ്പുമുറിയുടെ ജനാലയിൽ കെട്ടി തൂങ്ങിയ നിലയിലാണ് കണ്ടത്.

നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ തഹൽസിൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പാലോട് പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു. സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു ഇന്ദുജ.

