KOYILANDY DIARY.COM

The Perfect News Portal

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പുതുവർഷ പുലരി 2025 സമുചിതമായി ആഘോഷിച്ചു

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പുതുവർഷ പുലരി 2025 സമുചിതമായി ആഘോഷിച്ചു. പ്രസിഡണ്ട് കെ.പി. ശ്രീധരന്റെ അധ്യക്ഷതയിൽ സംഘടനയുടെ മുഖ്യ രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ പി.കെ. കബീർ സലാല  പ്രധാന അതിഥിയായി പങ്കെടുത്തു. പുതിയ വർഷം വ്യാപാരികളുടെ നേട്ടങ്ങളുടെ വർഷം ആകട്ടെ എന്നും ലോകത്ത് സമാധാനത്തിന്റെയും ശാന്തിയുടെയും ഐശ്വര്യത്തെയും വർഷമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.
വിവിധ  പരിപാടികളോട് കൂടി നടന്ന ആഘോഷ പരിപാടിയിൽ
പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണവും നടത്തി ആഘോഷിച്ചു. ജനറൽ സെക്രട്ടറി എം. ശശീന്ദ്രൻ മുൻസിപ്പൽ കൗൺസിലർ ജിഷ പുതിയെടുത്ത്, വി.പി.ബഷീർ, ഷറഫുദ്ദീൻ, ചന്ദ്രൻ, ഐശ്വര്യ തുടങ്ങിയവർ പുതു വർഷാശംസകൾ നേർന്ന് സംസാരിച്ചു.
Share news