കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
.
കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ കൊയിലാണ്ടി മേഖലാ സമ്മേളനം കൊല്ലം ലെയ്ക്ക് വ്യൂ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി എസ് സിബി ഉദ്ഘാടനം ചെയ്തു. അധിനിവേശത്തിനെതിരെ ജനകീയ ബദൽ ഒരുക്കി രാജ്യത്തിനു മാതൃകയായ ഡിജിറ്റൽ ടി വി ബ്രോഡ്ബാൻ്റ് മേഖലകളിൽ സ്വയം പര്യാപ്തത കൈവരിച്ച് മറ്റു മൾട്ടി നാഷണൽ കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ എത്തിക്കുന്ന കമ്പനിയാണ് കേരള വിഷൻ എന്ന് അദ്ദേഹം പറഞ്ഞു. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം കൺവീനർ സതീശൻ എം. കെ സ്വാഗതം പറഞ്ഞു. ചടങ്ങിൽ മേഖലാ സെക്രട്ടറി ശ്രീരാജ് പി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഉഷ മനോജ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് കുമാർ എം എസ്, സെക്രട്ടറി ശ്രീരാജ് പാക്കനമഠം, ട്രഷറർ ബിജു പി, വൈസ് പ്രസിഡണ്ട് ബിജു കെ. ജോ: സെക്രട്ടറി അനീഷ് കെ ടി എന്നിവർ ഉൾപ്പെടെ 11 മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ആശംസകൾ നേർന്നു കൊണ്ട് സംഘടനയുടെ ജില്ലാ പ്രസിഡണ്ട് സത്യനാഥൻ കെ. പി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഫ്സൽ പി പി ജയദേവ് കെ. എസ് ജില്ലാ എക്സിക്യുട്ടിവ് അംഗം വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഫെബ്രുവരി 3, 4 തിയ്യതികളിൽ കോഴിക്കോട് ജില്ലാ സമ്മേളനം ബാലുശ്ശേരിയിൽ വെച്ചു നടക്കും. മാർച്ച് 28, 29, 30 തിയ്യതികളിലായി സംസ്ഥാന സമ്മേളനം മലപ്പുറത്ത് തിരൂരിൽ വെച്ചും നടക്കും.



