ന്യൂ ഇന്ത്യൻ ഫിലിം അക്കാദമി ഡോക്യൂമെന്റി മ്യൂസിക്കൽ ആൽബം അവാർഡുകൾ പ്രഖ്യാപിച്ചു
ന്യൂ ഇന്ത്യൻ ഫിലിം അക്കാദമി 2025 വർഷത്തെ ഇന്റർനാഷണൽ ഡോക്യൂമെന്റി
മ്യൂസിക്കൽ ആൽബം അവാർഡ് ഒ കെ സുരേഷ് രചനയും സംവിധാനവും നിർവഹിച്ച നേര്.. എന്ന ആല്‍ബത്തിനു ലഭിച്ചു.. സമൂഹ നന്മ ലക്ഷ്യംവെച്ചു കൊണ്ട് സുരേഷ് നിർമിച്ച മൂന്നാമത്തെ ആൽബം ആയിരുന്നു ”നേര്”.. ഇതിനു മുൻപ് നിർമ്മിച്ച ജാഗ്രത. എന്ന ആൽബത്തിനും നിരവധി അവാർഡുകൾ ലഭിക്കുകയുണ്ടായി.

മധുലാൽ കൊയിലാണ്ടി സാങ്കേതിക സഹായവും ക്യാമറ ഷാജി പയ്യോളിയും നിവ്വഹിച്ചു. പാലക്കാട് പ്രേംരാജ് സംഗീത സംവിധാനം നിർവഹിച്ചു. എഡിറ്റിംഗ് ബാലു കൊയിലാണ്ടി. സിനിമ സീരിയൽ താരങ്ങളായ പ്രവിത മണവാളൻ, റമീസ് അത്തോളി, ദിയാൻ ബി എസ് സുരേഷ് കെ രാമൻ എന്നിവരോടൊപ്പം ഒരു പിടി കലാകാരന്മാർ ഈ ആൽബത്തിന്റെ ഭാഗമായി.



