പയ്യോളി ട്രഷറിക്ക് പുതിയ കെട്ടിടം അനുവദിക്കണം: KSSPU മേലടി ബ്ലോക്ക് സമ്മേളനം
മേപ്പയൂർ: പയ്യോളി ട്രഷറിക്ക് പുതിയ കെട്ടിടം അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.യു 32 -ാം മേലടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്ര എം.എൽ.എ ടി. പി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ ശശിധരൻ അധ്യക്ഷത വഹിച്ചു. ഡി സുരേന്ദ്രൻ അനുശോചന പ്രമേയവും സി. അപ്പുക്കുട്ടി സംഘടനാ റിപ്പോർട്ടും, എ. എം കുഞ്ഞിരാമൻ പ്രവർത്തനം റിപ്പോർട്ടും അവതരിപ്പിച്ചു. എം എം കരുണാകരൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
ജില്ലാ കൈത്താങ്ങ് സഹായം ഇടത്തിൽ ദാമോദരൻ, ബ്ലോക്ക് കൈത്താങ്ങ് സഹായം എൻ.കെ ബാലകൃഷ്ണൻ, മാസിക അവാർഡ് വി.പി. നാണു എന്നിവർ വിതരണം ചെയ്തു. എ. കേളപ്പൻ നായർ, കെ. ഗോവിന്ദൻകുട്ടി, എൻ. കെ രാഘവൻ, എം. എ വിജയൻ, ടി. സുമതി, ഭാരതി ഭായ്, വി. വനജ, എം എം കരുണാകരൻ, എ. കെ ജനാർദ്ദനൻ, കെ.വി. രാജൻ, കെ. സത്യൻ എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം ഡോ. ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു.
Advertisements
പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി കെ. ശശിധരൻ (പ്രസിഡണ്ട്), കെ. പത്മനാഭൻ, ഇല്ലത്ത് രാധാകൃഷ്ണൻ, ഭാരതീ ഭായ് (വൈസ് പ്രസിഡണ്ട്മാർ). എ. എം കുഞ്ഞിരാമൻ (സെക്രട്ടറി) ഡി. സുരേന്ദ്രൻ, ഇബ്രാഹിം തിക്കോടി, കെ.ടി ചന്ദ്രൻ (ജോ. സെക്രട്ടറിമാർ). എം. എം കരുണാകരൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
ചടങ്ങിൽ സാംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടിയുടെ “ചൂട്ടു വെളിച്ചം” (മോട്ടിവേഷൻ കവിതകൾ) ചടങ്ങിൽ പ്രകാശനം ചെയ്തു. നളിനി കണ്ടോത്ത് ഏറ്റു വാങ്ങി. വി. ഐ. ഹംസ അധ്യക്ഷത വഹിച്ചു. ഉഷ സി. നമ്പ്യാർ പുസ്തക പരിചയം നടത്തി. വി.ഒ. ഗോപാലൻ സംസാരിച്ചു.