KOYILANDY DIARY.COM

The Perfect News Portal

നീറ്റ് പരീക്ഷ ക്രമക്കേട്: ഹസാരിബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കസ്റ്റഡിയില്‍

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ ചോര്‍ന്ന ഹസാരിബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കസ്റ്റഡിയില്‍. പരീക്ഷ ചുമതലയിലുള്ള അധ്യാപകനായിരുന്ന ഇന്‍സാ ഉള്‍ ഹക്കാണ് കസ്റ്റഡിയിലായത്. അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പക്കല്‍ നിന്നും ശേഖരിച്ച തെളിവുകളുടെ സഹായത്തോടെ സിബിഐ മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതുവരെ അന്വേഷണത്തില്‍ 18 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

‘ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡില്‍ ആണെന്ന വിവരത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ചോദ്യപേപ്പറുകള്‍ അടങ്ങിയ ഡിജിറ്റല്‍ ലോക്കറുകളില്‍ ക്രമക്കേട് നടന്നുവന്ന വിവരം സിബിഐ പരിശോധിക്കുന്നു. അതേസമയം മാറ്റിവെച്ച് നീറ്റ് പിജി പരീക്ഷ അടുത്ത ആഴ്ചയോട്കൂടി നടത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ അറിയിച്ചു.

Share news