നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടണം; പി സതീദേവി

നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നവീന്‍ ബാബുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല, അന്വേഷണം നടക്കുകയാണ്. കുടുംബത്തിന് നീതി കിട്ടണം എന്നാണ് ആഗ്രഹമെന്നും സതീദേവി പറഞ്ഞു. നവീന്‍ ബാബുവിനെ നേരിട്ട് പരിചയമില്ല.

അന്വേഷണം കൃത്യമായി നടക്കുമെന്നാണ് പ്രതീക്ഷ. നിയമപ്രകാരമുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണം. വിഷയത്തില്‍ വനിതാ കമ്മീഷന് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പി സതീദേവി പറഞ്ഞു.

