KOYILANDY DIARY.COM

The Perfect News Portal

നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്‍; കുറ്റക്കാരെ വെറുതെവിടില്ല: മന്ത്രി കെ രാജന്‍

നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്നും അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായ കുറ്റക്കാരെ വെറുതെവിടില്ലെന്നും മന്ത്രി കെ രാജന്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. എ ഗീതയുടെ റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. സമഗ്രമായ അന്വേഷണം ആണ് നടക്കുന്നത്. ഇത് നവീന്‍ ബാബുവിന്റെ മാത്രം വിഷയമല്ല, റവന്യൂ കുടുംബത്തിന്റെ വിഷയമാണ്. കുറ്റക്കാരെ വെറുതെവിടില്ലെന്നും മന്ത്രി പറഞ്ഞു.

 

ക്രൈം അല്ല റവന്യൂ വകുപ്പ് അന്വേഷിക്കുന്നത്. ഫയല്‍ നീക്കത്തിലെ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ ആണ് അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണം റവന്യൂ വകുപ്പ് പരിധിയില്‍ ഉള്ളതല്ല. പൊലീസ് അന്വേഷണത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു- മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share news