പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തു

.
കൊയിലാണ്ടി: സാഗർ വായനശാല വിയ്യൂരിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തു. നമ്മുടെ നാട്ടിൽ നിന്നും അന്യം നിന്നുപോയികൊണ്ടിരിക്കുന്ന മണവും, രുചിയുമുള്ള നാട്ടുമാവിൻ തൈകൾ വാങ്ങാനായി 60 ഓളം പേർ വായനശാലയിൽ എത്തിച്ചേർന്നു. തൈകളുടെ വിതരണോത്ഘാടനം റിട്ട. സബ് ഇൻസ്‌പെക്ടർ വാസു വിവികെ നിർവഹിച്ചു. വായനശാല ഭാരവാഹികളും നിരവധി നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

