ദേശീയ അധ്യാപക പരിഷത്ത് കോഴിക്കോട് ജില്ലാ വനിതാ സമ്മേളനം

കൊയിലാണ്ടി: ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) കോഴിക്കോട് ജില്ലാ വനിതാ സമ്മേളനം കൊയിലാണ്ടി ഭരതാഞ്ജലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എഴുത്തുകാരനും, പ്രഭാഷകനുമായ ഹർഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രശ്നങ്ങളിൽ ഊന്നി നിൽക്കാതെ സാധ്യതകളെ പ്രയോജനപ്പെടുത്തുക എന്നതാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോക്ടർ വി.പി ശ്രീലത ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ എസ് രേഷ്മ, വനിതാ വിഭാഗം കൺവീനർ ജെസി ദേവദാസ്, വനിതാ വിഭാഗം ജോയിൻ കൺവീനർ എസ്. സ്വപ്ന, കൊയിലാണ്ടി സബ്ജില്ലാ പ്രസിഡണ്ട് ബി.എൻ. ബിന്ദു, വി. സ്മിതാലക്ഷ്മി, പി. അനില എന്നിവർ സംസാരിച്ചു. രാമായണമാസാചരണത്തോ ടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് ഉപഹാരങ്ങളും നൽകി.
