ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ചേമഞ്ചേരി പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

ചേമഞ്ചേരി: 17 ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് ചേമഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സിഐടിയു ഏരിയാ സെക്രട്ടറി സി അശ്വനിദേവ് ഉദ്ഘാടനം ചെയ്തു.

എച്ച് എം എസ് നേതാവ് ഉണ്ണി തിയ്യക്കണ്ടി അധ്യക്ഷനായി. എൻ ജി ഒ യൂണിയൻ കൊയിലാണ്ടി സെക്രട്ടറി ജെയ്സി, കെ. ശ്രീനിവാസൻ, പി ബിജു, സുനിത പടിഞ്ഞാറയിൽ, കെ ബിജയ്, സത്യൻ മേലാത്തൂർ എന്നിവർ സംസാരിച്ചു. സി കെ ഉണ്ണി സ്വാഗതവും പി ശിവദാസൻ നന്ദിയും പറഞ്ഞു.

