KOYILANDY DIARY.COM

The Perfect News Portal

ഒപ്‌റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം സമാപിച്ചു

കോഴിക്കോട്: ഒപ്‌റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം ‘വിസിയോ ഒപ്‌റ്റോകോൺ- 2024’ വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ സമാപിച്ചു. വി ട്രസ്റ്റ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസും ഒപ്‌റ്റോമെട്രി കോൺഫെഡറേഷൻ ഓഫ് ഇന്ത്യ (ഒസിഐ) കേരള ചാപ്റ്ററും ഇന്ത്യൻ ഒപ്‌റ്റോമെട്രിക് അസോസിയേഷനും (ഐഒഎ) ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് പ്രസിഡണ്ട് ഡോ. സി ഹബീബ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷനായി. ഇന്ത്യൻ ഒപ്‌റ്റോമെട്രിക് അസോസിയേഷൻ കേരള ചാപ്റ്റർ വൈസ് പ്രസിഡണ്ട് പി ശ്യാംലാൽ, സംഘാടക സമിതി സെക്രട്ടറി അതുൽ മോഹൻ, മുഹിയുദ്ദീൻ ഷാ, ഡോ. എം ജി ജയചന്ദ്രൻ, നുഫൈൽ വാകേരി, സന്ദുജ് ലാൽ, മഷൂർ അലി, അനസ് ആലയാട്ട്, മരിയ പ്രിയങ്ക കുര്യൻ എന്നിവർ സംസാരിച്ചു.

 

Share news