നന്തൻകോട് കൂട്ടക്കൊല; കേദൽ ജിൻസൻ്റെ വിധി ഇന്നറിയാം

തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കേസിലെ ഏക പ്രതി കേദൽ ജിൻസണ് രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയതാണ് കേസ്.

2017 ഏപ്രിൽ അഞ്ച്, ആറ് തീയതികളിലായിട്ടാണ് കേദല്‍ ജിന്സണ് രാജ കൊലപാതകങ്ങള്‍ നടത്തിയത്. ഓൺലൈനിൽ നിന്ന് വാങ്ങിയ രണ്ട് മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടിയും അടിച്ചുമായിരുന്നു കൊലപാതകം. രണ്ട് ദിവസം കഴിഞ്ഞ് മൃതദേഹങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

വിചാരണയിൽ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് കേദൽ സ്വീകരിച്ചത്. പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന് കോടതിയിൽ നിരത്തി.
41 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.

