നന്തി ആശാ നികേതനിലെ അപ്പൂപ്പൻ ലാൻസ് ലെറ്റ് L.C ആമോൺ (83) അന്തരിച്ചു

നന്തി ബസാർ എഫ്.എം.ആർ ഇന്ത്യ ആശാനികേതൻ ആദ്യ കോർ മെമ്പർമാരിൽ ഒരാളായ ലാൻസ് ലെറ്റ് L.C ആമോൺ (83) അന്തരിച്ചു. 1977 ൽ ക്രിസ് സാൽഡർ എന്ന ഇംഗ്ലിഷ് വനിതയാണ് നന്തി ബസാറിൽ ലാൻസിയേട്ടനെ അംഗമാക്കി ആശാനികേതൻ സ്ഥാപിച്ചത്. കഴിഞ്ഞ 46 വർഷത്തോളം ആശാനികേതനിൽ വളരെ സന്തോഷകരമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ശവസംസ്കാരം വൈകിട്ട് 4 മണിക്ക് കൊയിലാണ്ടി CSI ചർച്ചിൽ വെച്ച് നടന്നു.
