KOYILANDY DIARY.COM

The Perfect News Portal

നൂറിൻ്റെ നിറവിൽ നമ്പ്രത്ത്കര യു.പി സ്കൂൾ

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷം “നിറനൂറ്” പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പുതിയ സ്കൂൾ കെട്ടിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപനവും ഇതോടൊപ്പം നടന്നു. പേരാമ്പ്ര നിയോജക മണ്ഡലം എംഎൽഎ ടി പി രാമകൃഷ്ണൻ അധ്യക്ഷനായി. പ്രധാനാധ്യാപിക ടി.പി സുഗന്ധി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ  മുഖ്യപ്രഭാഷണം നടത്തി.
സംസ്കൃത അക്കാദമി പ്രഥമ രാമപ്രഭ പുരസ്കാരം നേടിയ എം കെ സുരേഷ് ബാബു, അക്ഷയശ്രീ അവാർഡ് ലഭിച്ച ഒ കെ സുരേഷ്, മാനേജർ കുനിയിൽ രാഘവൻ നൂറാം വാർഷികാഘോഷ ലോഗോ തയ്യാറാക്കിയ നിധിൻ കുറുമയിൽ, പേര് നിർദ്ദേശിച്ച രഞ്ജിത്ത് കാഞ്ഞിലശ്ശേരി, സ്വാഗത ഗാനം തയ്യാറാക്കിയ സൗമിനി പി എം, ഗോപിഷ് ജി എസ്, ദീർഘകാലമായി സ്കൂളിലെ പാചക തൊഴിലാളികളായ ലക്ഷ്മിക്കുട്ടി കക്കാട്ട്, ദേവി പാണ്ടിയാടത്ത് എന്നിവർക്കും ഉപഹാരം നൽകി ആദരിച്ചു.
ബിഡിഎസ് പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർഥികളായ തസ്ലീമ സലീം, എൻ എം എം എസ്  വിജയി ഐറിൻ ആർ ജി, സ്കൂൾ ജില്ലാ കലോത്സവത്തിൽ കുച്ചുപ്പുടിയിൽ മൂന്നാം സ്ഥാനം നേടിയ ശ്രീലക്ഷ്മി  എന്നിവർക്കും സംസ്കൃതം സ്കോളർഷിപ്പ്, ഉറുദു ടാലൻ്റ് ടെസ്റ്റ്, പത്രവാർത്ത മെഗാ ക്വിസ് വിജയികൾക്കും കീഴരിയൂർ  ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് കെ കെ നിർമ്മല ടീച്ചർ ഉപഹാരം നൽകി അനുമോദിച്ചു.
കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗം കെ സി രാജൻ, പി.ടി.എ പ്രസിഡണ്ട് രഞ്ജിത് നിഹാര, എം പി ടി എ പ്രസിഡണ്ട് ഉമയ് ഭാനു, സാഹിത്യകാരൻ ഡോ. മോഹനൻ നടുവത്തൂർ, മാനേജ്മെൻ്റ് പ്രതിനിധി ഹസിത കെ. ആർ സന്ധ്യാ നിവാസ് കുഞ്ഞിരാമൻ, ഒ കെ സുരേഷ്, കെ പി ശങ്കരൻ മാസ്റ്റർ, പി. ഭാസ്കരൻ മാസ്റ്റർ, പി കെ ബാബു, ടി കെ വിജയൻ, ദീപേഷ് എം കെ, സൈനുദ്ദീൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം ചെയർമാൻ കെ. സി സുരേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഗോപിഷ് ജി എസ്  നന്ദിയും പറഞ്ഞു. 
Share news