KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മെഡിക്കൽ കോളേജിലെ എച്ച്ഐവി ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് എൻഎബിഎൽ അംഗീകാരം

കോഴിക്കോട്: സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന എച്ച്ഐവി ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് ഐഎസ്ഒ: 15189-2022 സ്റ്റാൻഡേർഡ്‌സ് പ്രകാരം എൻഎബിഎൽ അംഗീകാരം ലഭിച്ചു. 2024 മുതൽ മുൻകാല പ്രാബല്യത്തോടെ ഏറ്റവും ആധുനികമായ നിലവാരത്തിലുള്ള അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. മികച്ച പ്രവർത്തനം നടത്തുന്ന മെഡിക്കൽ കോളേജ് ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

എച്ച്ഐവി ടെസ്റ്റിങ് ലബോറട്ടറിയിൽ രോഗികൾക്ക് ഒപി ടിക്കറ്റോ മറ്റു റഫറലുകളോ ഇല്ലാതെ സൗജന്യമായി എച്ച്ഐവി പരിശോധന ചെയ്തു കൊടുക്കുന്നു. എച്ച്ഐവി പോസിറ്റീവായ രോഗികൾക്ക് തുടർ ചികിത്സയ്ക്ക് അനിവാര്യമായിട്ടുള്ള സി ഡി 4 ടെസ്റ്റിങ്ങും വൈറൽലോഡ് ടെസ്റ്റിങ്ങും തികച്ചും സൗജന്യമാണ്. എൻഎബിഎൽ അംഗീകാരമുള്ളതിനാൽ ഇവിടെ നിന്നും രോഗികൾക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾക്ക് അന്താരാഷ്ട്ര അംഗീകാരം ഉള്ളതാണ്.

വിവിധ രോഗങ്ങളുടെ പരിശോധനയ്ക്കുള്ള വിപുലമായ ലാബ് സംവിധാനമാണ് കോഴിക്കോട് മെഡിക്കൽ കോളേജിനുള്ളത്. നിപ ഉൾപ്പെടെയുള്ള വിവിധ വൈറസുകളെ കണ്ടെത്താനുള്ള റീജിയണൽ വൈറസ് റിസർച്ച് ആന്റ് ഡയഗ്നോസ് ലബോറട്ടറി (വി.ആർ.ഡി.എൽ) പ്രവർത്തിച്ചു വരുന്നു. രാജ്യത്തെ 10 റീജിയണൽ വൈറസ് റിസർച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളിൽ ഒന്നാണ് കോഴിക്കോട്ടെ ഈ ലാബ്. നിപ പരിശോധനയ്ക്കുള്ള ആർടിപിസിആർ സംവിധാനങ്ങളുൾപ്പെടെ ഇവിടെ സജ്ജമാണ്. ബിഎസ്എൽ ലെവൽ 3 ലാബ് നിർമ്മാണത്തിലാണ്.

Advertisements

 

പ്രിൻസിപ്പാൾ ഡോ. സജിത്കുമാറിന്റെ ഏകോപനത്തിൽ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. അനിത പി എം, ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ ഇന്ദു പി, ക്വാളിറ്റി മാനേജർ ഡോ. ഷീന കെ, മെഡിക്കൽ ഓഫിസർമാരായ ഡോ. മായ സുധാകരൻ, ഡോ. മിനി, ഡോ. ഫൈറോസ് സി പി, ഡോ. ജയേഷ് ലാൽ, കൗൺസിലർമാരായ ദീപക് മോഹൻ, ലിജി പി, റസീന എം. ടെക്‌നീഷ്യൻമാരായ ഇന്ദു കെ, ബവിഷ പി,സുജിന പി.കെ, രമ ടി.ടി, സജ്ന സി എന്നിവരടങ്ങുന്നതാണ് ടീം

 

 

Share news