KOYILANDY DIARY.COM

The Perfect News Portal

മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3000 കടന്നു

മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3000 കടന്നു. വെള്ളിയാഴ്ച മധ്യ മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 3085 പേർ മരിച്ചതായും 341 പേരെ കാണാതായതുമാണ് ഔദ്യോഗിക സ്ഥിരീകരണം. ദുരന്തത്തിൽ 4,515 പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. 17 രാജ്യങ്ങളിൽ നിന്നെത്തിയവരാണ് രാജ്യത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഏകദേശം 1,000 ടൺ സാധനങ്ങളും ദുരിതാശ്വാസ സാമഗ്രികളുമായിട്ടാണ് ഇവർ എത്തിയത്.

അതേസമയം മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ദുരന്തത്തെത്തുടർന്ന് പലയിടങ്ങളിലും ടെലികമ്മ്യൂണിക്കേഷൻസ് വ്യാപകമായി ലഭ്യമല്ലാത്തതിനാലും പല സ്ഥലങ്ങളിലും എത്തിപ്പെടാൻ പ്രയാസമുള്ളതിനാലും ദുരന്തബാധിതരുടെ കൃത്യമായ എണ്ണമല്ല ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

 

 

Share news