KOYILANDY DIARY.COM

The Perfect News Portal

അയോധ്യയുടെ പേരിൽ സിപിഐ എമ്മിനെ വിമർശിച്ച്‌ എം കെ മുനീർ

കോഴിക്കോട്‌: അയോധ്യയുടെ പേരിൽ സിപിഐ എമ്മിനെ വിമർശിച്ച്‌ മുസ്ലിംലീഗ്‌ നിയമസഭാ കക്ഷി ഉപനേതാവ്‌ എം കെ മുനീർ. സിപിഐ എമ്മും പിണറായിയും ഇതിന്റെ പേരിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ ശ്രമിക്കയാണെന്നും മുനീർ ആരോപിച്ചു. പള്ളിപൊളിച്ച്‌  ക്ഷേത്രം പണിത ആർഎസ്‌എസിനെയും ബിജെപിയെയും കുറിച്ച്‌ ഒരക്ഷരം പ്രതികരിക്കാതെയായിരുന്നു മുനീറിന്റെ സി പി ഐ എം വിമർശം. 

ക്ഷേത്ര ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാനുള്ള കോൺഗ്രസ്‌ തീരുമാനത്തിനെതിരെയും മിണ്ടിയില്ല. രാമക്ഷേത്ര വിഷയത്തിൽ ലീഗ്‌ വിശ്വാസികൾക്കൊപ്പമാണ്‌– സംവരണപ്രശ്‌നമുയർത്തി നടത്തിയ കലക്ടറേറ്റ്‌മാർച്ചിൽ മുനീർ അവകാശപ്പെട്ടു. പലസ്‌തീൻ വിഷയം സംസ്ഥാനത്ത്‌ പിണറായി വിജയൻ രാഷ്‌ട്രീയവൽക്കരിച്ചു. മുസ്ലിം സമുദായം വൈകാരികതയിൽ അഭിരമിക്കുന്നവരാണന്ന ധാരണയിലാണ്‌ പിണറായി എന്നും ലീഗ്‌ നേതാവ്‌ കുറ്റപ്പെടുത്തി.

Share news