മ്യൂസിക്യു കൊയിലാണ്ടി ഒ എൻ വി യെ അനുസ്മരിച്ച് “കാവ്യ സംഗീതം ” പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: മ്യൂസിക്യു കൊയിലാണ്ടി ഒ എൻ വി യെ അനുസ്മരിച്ച് “കാവ്യ സംഗീതം ” പരിപാടി സംഘടിപ്പിച്ചു. കവിതയെ സാധാരണക്കാരുടെ ചുണ്ടുകളിലെത്തിച്ച്, ഭാവുകത്വം നിറഞ്ഞ നിരവധി സിനിമാ ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച് 2016 ഫെബ്രുവരി 13 ന് വിട പറഞ്ഞ ഒ.എൻ വി യുടെ പാടിപതിഞ്ഞ ഗാനങ്ങൾ മ്യൂസിക്യൂവിലെ മുപ്പതോളം ഗായകർ “കാവ്യ സംഗീത “ത്തിൽ അവതരിപ്പിച്ചു.

സംഗീത പ്രേമികളുടെ കാതിൽ തേന്മഴ പെയ്യിച്ച ഗാനാലാപന പരിപാടി ഒ.എൻ.വി കവിതകളിലെ കാവ്യഭംഗിയെ കുറിച്ച് സംസാരിച്ചുകൊണ്ട് ഗാനരചയിതാവ് ചന്ദ്രൻ കാർത്തിക ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജിന്റെ നേതൃത്വത്തിലായിരുന്നു സംഗീത പരിപാടി. കൊയിലാണ്ടി ശ്രദ്ധയിൽ വെച്ച് നടന്ന ചടങ്ങിന് ശ്രദ്ധ കൺവീനർ എൻ.വി.മുരളി സ്വാഗതവും കെ.കെ. സുമേഷ് നന്ദിയും പറഞ്ഞു.

