കൊയിലാണ്ടിയിലെ പാലിയേറ്റീവ് രോഗികള്‍ക്ക് സാന്ത്വന സ്പര്‍ശമേകി നഗരസഭ
കൊയിലാണ്ടി: കൊയിലാണ്ടിയിലെ പാലിയേറ്റീവ് രോഗികള്‍ക്ക് സ്നേഹ സമ്മാനം നല്കി നഗരസഭ. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രി സാന്ത്വനം പാലിയേറ്റിവ് പ്രവർത്തകർക്കൊപ്പം നഗരസഭ അംഗങ്ങള്‍ കിടപ്പ് രോഗികളെ വീട്ടിലെത്തി കാണുകും സംസാരിക്കുകയും ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ യു.കെ ചന്ദ്രന് കിടപ്പ് രോഗികൾക്ക് സ്നേഹ സമ്മാനമായി പുതപ്പ് കൈമാറി.
.

.
ദേശീയപാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ചായിരുന് നു നാല്‍പ്പതാം വാര്‍ഡിലെ വീടുകളിലെ രോഗികളെ സന്ദര്‍ശിച്ചത്. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു.സി.ടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ.പി സുധീഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ്യ പണ്ടാരക്കണ്ടി, വാര്‍ഡ് കൗൺസിലർ ജസ്ല, നഗരസഭ സെക്രട്ടറി പ്രദീപ്, ഡോക്ടര്‍മാര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ എന്നിവരെല്ലാം കിടപ്പ് രോഗികളെ കാണുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.
.
ആയുര്‍വേദ ആശുപത്രി, ഹോമിയോ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ കിടപ്പ് രോഗികളുടെ വീടുകള്‍ ജനുവരി 22 വരെ സന്ദര്‍ശിച്ച് അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് നല്‍കുകയാണ് ലക്ഷ്യമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ യു.കെ ചന്ദ്രന്



