നഗരസഭാ കുടുംബശ്രീ “വായനം 25” വിയ്യൂർ വായനശാലയിൽ നടന്നു

കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ “വായനം 25” വിയ്യൂർ വായനശാലയിൽ നടന്നു. നോർത്ത് സി.ഡി.എസ് പ്രവർത്തകർ നേതൃത്വം നൽകിയ വായനം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗം എം.കെ. ലിൻസി, മോഹനൻ നടുവത്തൂർ, ആർ.പി. ദയാനന്ദൻ, ബാവ കൊന്നേങ്കണ്ടി, പ്രേമ, ഉപസമിതി കൺവീനർ ശ്രീകല, ഷൈമ എന്നിവർ സംസാരിച്ചു.
