KOYILANDY DIARY.COM

The Perfect News Portal

മുണ്ടക്കൈ- ചൂരല്‍മല ദുരന്തം; കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കണമെന്നാണ് കോടതി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേസമയം നാളെ നടക്കുന്ന കേന്ദ്ര ബജറ്റിൽ വയനാടിന് പ്രത്യേക പാക്കേജ് നൽകുമെന്നാണ് പ്രതീക്ഷ.

വയനാടിനായി 2000 കോടിയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.“തീവ്ര ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും സഹായം ഒന്നും ഇതുവരെ അനുവദിച്ചിട്ടില്ല. അനുഭാവപൂർവ്വമായ തീരുമാനം വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് മന്ത്രി പ്രതികരിച്ചത്.

Share news