KOYILANDY DIARY.COM

The Perfect News Portal

മുനമ്പം ജുഡിഷ്യൽ കമീഷൻ; നടപടികൾ വേഗത്തിലാക്കുമെന്ന്‌ മന്ത്രി പി രാജീവ്‌

കൊച്ചി: മുനമ്പം വഖഫ്‌ ഭൂമി വിഷയത്തിൽ ശാശ്വത പരിഹാരം കാണാനായുള്ള ജുഡിഷ്യൽ കമീഷൻ നടപടികൾ വേഗത്തിലാക്കുമെന്ന്‌ മന്ത്രി പി രാജീവ്‌. മുനമ്പം പ്രദേശത്ത്‌ നിയമപ്രകാരം താമസിക്കുന്നവരുടെ അവകാശവും സംരക്ഷണവും ഉറപ്പാക്കും. കമീഷൻ നടപടിക്രമങ്ങൾ മൂന്നുമാസത്തിനകം പൂർത്തീകരിക്കാനാണ്‌ തീരുമാനം. നടപടിക്രമങ്ങൾ വേഗത്തിലാക്കി അർഹരെ സഹായിക്കുക എന്ന നിലപാടാണ്‌ സർക്കാരിന്റേത്‌.

മുനമ്പം വിഷയത്തിൽ നേരത്തേ കെപിസിസി സെക്രട്ടറിയായിരുന്ന ഒരാൾ സ്വീകരിച്ച നിലപാട്‌, വഖഫ്‌ ബോർഡ്‌ ഭാരവാഹിയായിരിക്കെ പാണക്കാട്‌ റഷീദ്‌ അലി തങ്ങൾ ഇറക്കിയ ഉത്തരവ്‌, മുനമ്പത്തെ അർഹരിൽനിന്ന്‌ നികുതി വാങ്ങാൻ 2022 ഡിസംബർ 12ന്‌ നിയമസഭയിൽ സർക്കാർ തീരുമാനിച്ചപ്പോൾ അതിനെതിരെ യുഡിഎഫ്‌ കൊണ്ടുവന്ന സബ്‌മിഷൻ തുടങ്ങിയവയെല്ലാം നമുക്ക്‌ മുന്നിലുണ്ട്‌. അത്തരക്കാരാണ്‌ മുനമ്പത്തെ വിഷയം അഞ്ചുമിനിറ്റിനകം തീർക്കാമെന്നു പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Share news