KOYILANDY DIARY.COM

The Perfect News Portal

മുല്ലപ്പെരിയാർ ഡാം തുറന്നു: 1063 ഘനയടി വെള്ളം ഒഴുക്കിവിടുന്നു

.

മുല്ലപ്പെരിയാർ ഡാം തുറന്നു. ഡാമിന്റെ 3 ഷട്ടറുകൾ 75 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. 1063 ഘനയടി വെള്ളം ഡാമില്‍ നിന്ന് ഒഴുക്കിവിടുന്നു. വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ തുടരുന്നതിനാല്‍ തന്നെ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അധികജലം പുറത്തേക്ക് ഒഴുക്കി വിടാൻ സാധ്യത ഉള്ളതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം രാവിലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ രാത്രി മുതൽ പെയ്ത മഴയിൽ ഇടുക്കി ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

 

രാത്രിയിൽ കനത്ത മഴയാണ് ഇടുക്കിയിൽ പെയ്തിട്ടുള്ളത്. ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടോ എന്ന സംശയവും നാട്ടുകാര്‍ പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ ആളപായമോ മറ്റ് അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിരവധി മേഖലകളിൽ വെള്ളക്കെട്ട് തുടരുകയാണ്. നെടുങ്കണ്ടം – കമ്പം അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം മ‍ഴ കാരണം തടസപ്പെട്ട നിലയിലാണുള്ളത്.

Advertisements
Share news