മൂടാടി ഗ്രാമപഞ്ചായത്തിലെ വടക്കേ വളപ്പിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 17-ാം വാർഡിലെ വടക്കേ വളപ്പിൽ മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹ്റ ഖാദർ, സുബൈർ കെ.വി, കെ വാസു എന്നിവർ സംസാരിച്ചു. ഫിറോസ് സ്വാഗതം പറഞ്ഞു.
