അയ്യായിരത്തിലധികം ആളുകള്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാൻ രജിസ്ട്രര്‍ ചെയ്ത്ട്ടുണ്ട്: മന്ത്രി വി എൻ വാസവൻ

അയ്യായിരത്തിലധികം ആളുകള്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാൻ രജിസ്ട്രര്‍ ചെയ്ത്ട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. 3500 ആളുകള്‍ പരമാവധി പങ്കെടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. മുമ്പ് വന്നിട്ടുള്ള ആളുകൾ, സംഘടനകൾ അങ്ങനെ മുൻഗണന പ്രകാരമാണ് പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുക എന്നും മന്ത്രി അറിയിച്ചു.

ആഗോള അയ്യപ്പ സംഗമത്തിനുള്ള പ്രധാന പന്തൽ പൂർത്തിയായതായും മന്ത്രി അറിയിച്ചു. മൂന്ന് വേദികളിലായി ചർച്ച നടക്കും. ആദ്യ സെഷനില്‍ മാസ്റ്റർ പ്ലാൻ ഉൾപ്പടെ ചർച്ചയാകുമെന്നും ആകെ 1000 കോടിയിൽ അധികം രൂപയുടെ വികസന പദ്ധതികൽ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

രണ്ടാം സെഷനില്‍ തീർത്ഥാടക ടൂറിസം, മൂന്നാം സെഷനില്‍ ശബരിമലയിലെ തിരക്ക് ക്രമീകരണം എന്നിവ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. എൻഎസ്എസ് വൈസ് പ്രസിഡൻ്റ്, എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ഉൾപ്പടെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

