മൂടാടി കോരച്ചൻകണ്ടി അമൽ സതീശൻ്റെ തിരോധാനം അന്വേഷിക്കണം: ആക്ഷൻ കമ്മിറ്റി

കൊയിലാണ്ടി മൂടാടി (അമ്പാടിയിൽ) താമസിക്കും കോരച്ചൻ കണ്ടി അമൽ സതീശൻ്റെ തിരോധാനം അന്വേഷിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മൂടാടി കോരച്ചൻ കണ്ടി സതീഷ്ൻ്റെയും പ്രമീളയുടെ മകൻ അമൽ സതീഷാണ് വിദേശത്ത് ജോലിക്ക് പോയി കടുത്ത പീഡനത്തിനിരയായി പുറംലോകവുമായി യാതൊരു ബന്ധമില്ലാതായിട്ട്. 10.1.22ന് വടകരയിലെ ജി പാസ് കമ്പിനിയുടെ ഇൻ്റവ്യൂൽ പങ്കെടുത്തു സെലക്ഷൻ കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ 2022 മാർച്ച്മാസം 20നാണ് ദുബായ് ഇൻ്റർ നാഷണൽ സിറ്റിയിലെ ജി. പാസ് കോസ്മോ ഷോറൂമിൽ ജോലിക്ക് പ്രവേശിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
Advertisements

8 മാസത്തോളമായി ജോലിയിൽ തുടരവെ ഇൻ്റർവ്യൂ ടൈമിൽ പറഞ്ഞതിനേക്കാൾ കൂടുതൽ സമയം ജോലി ചെയ്യേണ്ടിവന്നതുമൂലം കൃത്ത്യമായി ഉറക്കം പോലും ഇല്ലാതെ ശാരീരികവും മാനസികമായും അവശനായതിനെ തുടർന്നു നാട്ടിലേക്ക് പോകണം എന്നാവശ്യപെടുകയും എന്നാൽ 2 വർഷത്തേക്ക് എഗ്രിമെൻ്റ് ഉള്ളതിനാൽ ലീവ് അനുവതിക്കില്ലാന്നു കമ്പിനി ശാഠ്യം പിടിക്കുകയായിരുന്നു. ആതിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ പ്രയാസത്തിലേക്ക് മാറുകയും വീട്ടുകാരെ വിളിച്ചു പ്രയാസം അറിയിക്കുകയുമായിരുന്നു.

അതിനു ശേഷം അച്ഛൻ സതീശൻ കമ്പിനി അതികൃതരുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ അമൽ നാട്ടിൽ വന്നാൽ തിരിച്ചു ദുബായിലേക്ക് പറഞ്ഞയക്കണമെന്നും അങ്ങനയെങ്കിൽ മാത്രം ലീവ് അനുവദിക്കാം എന്ന കമ്പിനിയുടെ ഡിമാൻ്റ് അംഗീകരിക്കുകയുമായിരുന്നു. ഒക്ടോബർ 20-ാം തിയ്യതിക്കുള്ളിൽ നാട്ടിലേക്ക് അയക്കാമെന്ന കമ്പിനിയുടെ ഉറപ്പ് വീട്ടുകാർ അമലിനെ അറിയിച്ചിരുന്നു. തുടർന്ന് പാസ്പോർട്ട് കമ്പിനി അതികൃതരെ സമീപിച്ചെങ്കിലും പാസ്പോർട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല.
ഇതു കാരണം മാനസികമായും ശാരീരികമായും പ്രയാസത്തിലായ അമൽ സതീഷ് അവസാനമായി 2022 ഒക്ടോബർ 20ന് കാലത്ത് വീട്ടുകാരെ വിളിച്ചു പ്രയാസങ്ങൾ അറിയിച്ചിരുന്നു. അതിനുശേഷം അമലിൻ്റെ ഫോൺ സിച്ച് ഓഫ് ആവുകയും ചെയ്തു. പിന്നീട് ഇന്നുവരെ ഒരു വിവരവും ഇല്ല, എംപിമാരും എം.എൽ.എ മാരും പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പരിശോധിച്ചെങ്കിലും ഇതുവരെ ഒരു ഫലവും ഉണ്ടായില്ല. തുടർന്നാണ് നാട്ടുകാർ മൂടാടി ഗ്രാമപഞ്ചായത് പ്രസിഡണ്ടിൻ്റെ ആദ്ധ്യക്ഷതയിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ, വാർഡ് മെമ്പർ എം. കെ.മോഹനൻ, ആർ.പി.കെ. രാജീവ്കുമാർ, അഷഫ് ചിപ്പു, പിതാവ് സതിഷ് എന്നിവർ പങ്കെടുത്തു.

