മൂടാടി ഗ്രാമപഞ്ചായത്ത് മലോൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്ത് 15 -ാം വാർഡിലെ മലോൽ താഴെ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. TK ഭാസ്ക്കരൻ, സ്ഥിരം സമിതി ചെയർമാൻ വി.കെ.രവിന്ദ്രൻ, വികസന കമ്മറ്റി അംഗങ്ങളായ വേലയുധൻ പി.വി.കെ, സജീവൻ കെ വി കെ, എന്നിവർ സംസാരിച്ചു. വികസന കമ്മറ്റി ചെയർമാൻ കെ കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും ഗംഗാധരൻ മലോലത്ത് നന്ദിയും പറഞ്ഞു.
