KOYILANDY DIARY.COM

The Perfect News Portal

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയെ പ്രതിചേർത്തു

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ പ്രതിചേർത്തു. ബിന്ദുലേഖയ്ക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും മോൻസണിൽനിന്നും ഇവർ പണം കെെപ്പറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിചേർത്തത്.

മോൻസൺ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടിലെ കള്ളപ്പണ കേസിൽ എസ് സുരേന്ദ്രനെ  നേരത്തെ ഇഡി പ്രതിചേർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. മോൻസന്റെ അക്കൗണ്ടിൽനിന്ന് ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തിയിരുന്നു.

 

Share news