മാതൃകാ റസിഡന്റ്സ് അസോസിയേഷൻ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: മാതൃകാ റസിഡന്റ്സ് അസോസിയേഷൻ കൊയിലാണ്ടി പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കൗൺസിലർ മനോജ് പയറ്റുവളപ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് റിയേഷ്, ട്രഷറർ ജ്യോതി കൃഷ്ണൻ, പ്രമീള അനിൽ കുമാർ, ലെനിന ബാബു, ടി. എം. രവി, സുജിത്ത് എൻ. കെ. എന്നിവർ സംസാരിച്ചു. തുടർന്ന് കലാ വിരുന്നും സംഘടിപ്പിച്ചു.
