KOYILANDY DIARY.COM

The Perfect News Portal

സ്വർണക്കടത്തിൽ എം കെ മുനീറിന്റെ പങ്ക്‌ അന്വേഷിക്കണം; ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: എം കെ മുനീർ എംഎൽഎയുടെ സ്വർണക്കടത്ത്‌ ബന്ധം അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ. ഈ ആവശ്യമുന്നയിച്ച്‌ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകി. എം കെ മുനീർ ചെയർമാനായ അമാന എംബ്രേസ്‌ പദ്ധതിയുടെ ഭരണസമിതി അംഗങ്ങളായ അബുലൈസ്‌, റഫീഖ്‌ അമാന, ഇഖ്‌ബാൽ അമാന, ഒ കെ അബ്ദുൾ സലാം തുടങ്ങിയവർ സ്വർണക്കടത്ത്‌ കേസിൽ കസ്റ്റംസ്‌ അന്വേഷിക്കുന്ന കുറ്റവാളികളാണ്‌.

കരിപ്പുർ സ്വർണക്കടത്ത്‌ കേസിൽ കസ്റ്റംസ്‌ കാരണം കാണിക്കൽ നോട്ടീസ്‌ നൽകിയ ആളാണ്‌ അബ്ദുസലാം. അബുലൈസ്‌ കൊഫേപോസ കേസിൽ പ്രതിയാണ്‌. അമാന എംബ്രേസ്‌ പദ്ധതി പ്രകാരം ആളുകളെ ദുബായിൽ താമസിപ്പിച്ച്‌ സ്വർണക്കടത്ത്‌ ക്യാരിയർമാരായി ഉപയോഗിക്കുന്നുവെന്ന്‌ സംശയമുണ്ട്‌. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരടക്കം സംശയനിഴലിലാണുള്ളത്‌. സ്ഥാപനത്തിന്റെ മറവിൽ അനധികൃത സ്വത്ത്‌ സമ്പാദനം നടത്തുന്ന സംഭവത്തിൽ മുനീറിന്റെ പങ്ക്‌ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

 

Share news