KOYILANDY DIARY.COM

The Perfect News Portal

മത്സ്യതൊഴിലാളികൾ ആക്രമിക്കപ്പെട്ടതിൽ അടിയന്തരമായി ഇടപെടണം; എം കെ സ്റ്റാലിന്‌ കത്തയച്ച് മന്ത്രി സജിചെറിയാൻ

.

തിരുവനന്തപുരം: തമിഴ്‌നാട് തീരത്തിനടുത്തുള്ള മേഖലയിൽ മത്സ്യത്തൊഴിലാളികൾ ആക്രമിക്കപ്പെട്ടതിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്‌ മന്ത്രി സജി ചെറിയാൻ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‌ കത്തയച്ചു. കൊല്ലം ശക്തികുളങ്ങരയിൽനിന്ന്‌ മീൻപിടിക്കാൻപോയ മത്സ്യത്തൊഴിലാളികളാണ്‌ തമിഴ്‌നാട് തീരത്തുനിന്ന് പന്ത്രണ്ട് നോട്ടിക്കൽ മൈലിനപ്പുറമുള്ള പ്രത്യേക മേഖലയിൽ ആക്രമിക്കപ്പെട്ടത്‌. ചൊവ്വാഴ്ച പകൽ മൂന്നരയ്ക്കായിരുന്നു സംഭവം.

 

നിയമപരമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കെ തമിഴ്‌നാട്ടിൽനിന്നുള്ള ചില മത്സ്യത്തൊഴിലാളികളാണ് ആക്രമിച്ചത്‌ എന്നാണ്‌ വിവരം. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്കും മത്സ്യബന്ധന ഉപകരണങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തി. നിരവധി മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും അതിനാൽ മുഖ്യമന്ത്രിതന്നെ വിഷയത്തിൽ ഇടപെടണമെന്നും കത്തിൽ പറയുന്നു.

Advertisements

 

 

Share news