KOYILANDY DIARY

The Perfect News Portal

പിന്റോ പ്രഭാഷണം മന്ത്രി പി രാജീവ് നിർവഹിക്കും

തിരുവനന്തപുരം: ഈ വർഷത്തെ പിന്റോ പ്രഭാഷണം വ്യവസായ  മന്ത്രി പി രാജീവ് നിർവഹിക്കും. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ ജൂലൈ 5 നാണ് പ്രഭാഷണം. ‘India: As imagined by our Constitution’ എന്ന വിഷയത്തിലാണ് പ്രഭാഷണം നടക്കുക. അഡ്വ. എസ് പി ദീപക് അധ്യക്ഷനാകുന്ന യോഗത്തിൽ ഡോ. മുബാറക് സാനി പിന്റോ അനുസ്മരണം നടത്തും.

മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് മരിച്ച കവിയും എഴുത്തുകാരനുമായ ഡോ. സി പിന്റോയുടെ സ്മരണാർത്ഥമാണ് പ്രഭാഷണം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് :-  94470 16230, 94957 45995.

പിന്റോയുടെ രചനകൾ

Advertisements

നോവലുകൾ: ശൈത്യം, അഗ്നിയെ ചുംബിച്ച ചിത്രശലഭം, ഭഗവന്നൂർ പറയുന്നത്, വിരൽസ്പർശം.  കവിതകൾ: പിന്റോയുടെ കവിതകൾ, മകൾ, ആക്രി.