പാരഗൺ – 2025 സംസ്ഥാന പുരസ്ക്കാരം പിന്നണി ഗായകൻ ശാന്തൻ മുണ്ടോത്തിന് മന്ത്രി മുഹമ്മദ് റിയാസ് സമ്മാനിച്ചു
കോഴിക്കോട്: പാരഗൺ വത്സൻ സരസ്വതി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് കഴിഞ്ഞ കാൽനൂറ്റാണ്ടായി ജില്ലയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചും അനുമോദിച്ചും വരികയാണ്. ഈ വർഷത്തെ കലാ രംഗത്ത് കഴിവ് തെളിയിച്ചവരിൽ നാല് പതിറ്റാണ്ടിലേറെകാലമായി കലാ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന പിന്നണി ഗായകൻ ശാന്തൻ മുണ്ടോത്തിന് പാരഗൺ പുരസ്കാരം കോഴിക്കോട് പ്രൊവിഡൻസ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സമ്മാനിച്ചു. 10001 രൂപയും പ്രശസ്തി പത്രവും ഡോ. വർഗീസ് ചക്കാലക്കൽ ശാന്തൻ മുണ്ടോത്തിന് നൽകി. എഴുത്തുകാരൻ യു കെ കുമാരൻ പങ്കെടുത്തു.



