KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഹെലി ടൂറിസം നയം അംഗീകരിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ഹെലി ടൂറിസം നയം അംഗീകരിച്ചതായി പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മന്ത്രിസഭാ യോഗമാണ് നയം അംഗീകരിച്ചത്. ഹെലി ടൂറിസം സംസ്ഥാനത്തിന് ഗുണകരമാണെന്ന് സർക്കാർ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഹെലി ടൂറിസം എല്ലാ തരത്തിലും പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഹെലിപാഡുകളുടെ സാധ്യതയുള്ള സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരം സ്ഥലങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് കൂടി ഉപയോഗപ്രദമാകുന്ന തരത്തില്‍ സജ്ജമാക്കും. സര്‍വീസ് നടത്താന്‍ ഇപ്പോള്‍ തന്നെ ആളുകള്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

 

അതിനിടെ, ബേപ്പൂര്‍ തുറമുഖത്തില്‍ സാധ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം നടപ്പിലാക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. ഡ്രഡ്ജിംഗ് പുനരാരംഭിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ബേപൂരിന്റെ തന്നെ മുഖഛായ മാറുന്നരീതിയിലുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി. മന്ത്രി വിഎന്‍ വാസവനും മുഹമ്മദ് റിയാസും ബേപ്പൂര്‍ തുറമുഖം സന്ദര്‍ശിച്ചു.

Share news