തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിര്‍ദേശം വന്നിട്ടില്ല. എബിസി പദ്ധതി ഊര്‍ജിതപ്പെടുത്താന്‍ നടപടി സ്വീകരിക്കും. കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മന്ത്രി മറുപടി പറഞ്ഞു.

നിലവിൽ 22 എബിസി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 16 എണ്ണം നിര്‍മ്മാണത്തിലാണ്. എബിസി കേന്ദ്രം ആരംഭിക്കാന്‍ പണം ഇല്ലാത്തതല്ല പ്രശ്‌നം. കേന്ദ്ര ചട്ടങ്ങള്‍ അങ്ങേയറ്റം അപ്രായോഗികമാണ്. കേന്ദ്ര ചട്ടത്തിലുള്ളത് വിചിത്രമായ കാര്യങ്ങള്‍വ്യവസ്ഥകളില്‍ ഇളവ് വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.




