KOYILANDY DIARY.COM

The Perfect News Portal

ചൂരൽമല ദുരന്തത്തിൽ സർക്കാരിന് ഒളിച്ചുകളിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

ചൂരൽമല ദുരന്തത്തിൽ സർക്കാരിന് ഒളിച്ചുകളിയോ, ഉദാസീനതയോ കാണിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ദുരന്ത ഭൂമി സന്ദർശിച്ച പ്രധാനമന്ത്രി വരെ പ്രദേശം സന്ദർശിച്ച് അതീവ ഗുരുതരാവസ്ഥ എന്ന് പറഞ്ഞിട്ടുണ്ട്. കേരളം മുൻപ് കണ്ടിട്ടില്ലാത്ത ദുരന്തമാണ് അവിടെ ഉണ്ടായത്. പ്രത്യേക നയപരമായ നിലപാട് അതുകൊണ്ട് തന്നെ അവിടെ ആവശ്യമാണ്. അതാണ് പ്രത്യേക പാക്കേജ് കേരളത്തിന് അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്.

പ്രദേശത്തെ പുതിയ ടൗൺഷിപ്പ് ആക്കി മാറ്റുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെ പ്രത്യേക പരിഗണനയാണ് ഇവിടെ ആവശ്യപ്പെട്ടതെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അടിയന്തര സഹായമാണ് ആവശ്യം. കണക്ക് നോക്കിയല്ല അടിയന്തര സഹായം ആവശ്യപ്പെടുക.

ജനങ്ങൾക്ക് സാമാന്യം നല്ല നിലയിൽ താമസിക്കാൻ ഉള്ള വീട് ആണ് വെക്കേണ്ടത്. കേന്ദ്രത്തെ എന്നിട്ടും ന്യായീകരിക്കുന്നത് വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നും ഈ സവിശേഷ സാഹചര്യത്തെ സവിശേഷമായി തന്നെ കാണാതെ കേന്ദ്രം ഉരുണ്ടു കളിക്കുകയാണെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

Advertisements
Share news