ബഷീർ ഒ ടിയുടെ ക്ഷീരസദനത്തിന്റെ ഉദ്ഘാടനം മിൽമ ചെയർമാൻ കെ എസ് മണി നിർവഹിച്ചു

മിൽമ മലബാർ മേഖല യൂണിയന്റെ 2024-25 വർഷത്തെ ക്ഷീരസദനം പദ്ധതിയിൽ ഉൾപ്പെട്ട കോഴിക്കോട് ജില്ലയിലെ വികാസ് നഗർ സംഘത്തിലെ ബഷീർ ഒ ടിയുടെ ക്ഷീരസദനത്തിന്റെ ഉദ്ഘാടനം മിൽമ ചെയർമാൻ കെ എസ് മണി നിർവഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് മുഖ്യാതിഥി ആയിരുന്നു.

മിൽമ ഭരണസമിതി അംഗം ശ്രീനിവാസൻ മാസ്റ്റർ, മേഖല യൂണിയൻ ഭരണസമിതി അംഗങ്ങളായ ഗിരീഷ്കുമാർ പി ടി, പ്രബില പി എം, ചേമഞ്ചേരി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, വാർഡ് മെമ്പർ ആയ പി ശിവദാസൻ, പന്തലായനി ബ്ലോക്ക് ക്ഷീര വികസന വകുപ്പ് ഓഫീസ് സജിത പി, ചേലിയ ക്ഷീര സംഘം പ്രസിഡണ്ട് കെ. ശ്രീധരൻ എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. കോഴിക്കോട് ജില്ല പി &ഐ മേധാവി അനിൽ കുമാർ വി കെ പദ്ധതി വിശദീകരണം നടത്തി. വികാസ് നഗർ ക്ഷീര സംഘം പ്രസിഡണ്ട് സത്യൻ എ വി ചടങ്ങിന് സ്വാഗതവും, സീനിയർ സൂപ്പർവൈസർ ഷിബിദ കെ കെ നന്ദിയും പറഞ്ഞു.
