KOYILANDY DIARY.COM

The Perfect News Portal

കാവുംവട്ടം യു പി സ്കൂളിൽ “മികവുത്സവം 2024” ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കാവുംവട്ടം യു പി സ്കൂളിൽ “മികവുത്സവം 2024” ന്റെ ഉദ്ഘാടനം സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. ഉപജില്ല, ജില്ലാ മേളകളിൽ സ്കൂളിന്റെ അഭിമാനമായിമാറി വിജയ തിലകമണിഞ്ഞ പ്രതിഭകൾക്കുള്ള അനുമോദനവും, നാടൻ പാട്ട് രംഗത്തെ അതുല്യ പ്രതിഭയും നാടിന്റെ അഭിമാനവുമായ ഓടപ്പുഴ പുരസ്‌കാര ജേതാവ്  സജീവൻ കുതിരക്കുടയ്ക്കുള്ള ആദരവും നിറഞ്ഞ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
സജീവൻ കുതിരക്കുടയെ കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് പൊന്നാടയും മൊമെന്റോവും നൽകി ആദരിച്ചു. ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ 2nd റണ്ണറപ്പ്, ഗണിതമേള 2nd റണ്ണറപ്പ്, പ്രവൃത്തി പരിചയമേളയിൽ 2nd റണ്ണറപ്പ്, സ്കൂൾ കലാമേളയിൽ ഓവറോൾ 2nd റണ്ണറപ്പ് എന്നീ വിജയങ്ങൾ കൈവരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച കുട്ടികളെ വർണ്ണാഭമായ വേദിയിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് സർട്ടിഫിക്കറ്റ് മൊമെന്റോ എന്നിവ നൽകി അനുമോദിച്ചു.
ഉപജില്ല ജില്ലാ മേളകളിൽ നൃത്ത വിഭാഗത്തിൽ കുട്ടികൾക്ക് മികച്ച പരിശീനം നൽകി വിജയം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച നിർമ്മല ടീച്ചർ സ്കൂളിന്റെ ആദരവേറ്റു വാങ്ങി. മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിര ടീച്ചർ അധ്യക്ഷത പദവി വഹിച്ചു. പിടിഎ പ്രസിഡണ്ട് സബീഷ്, പിടിഎ വൈസ് പ്രസിഡണ്ട് ദിനേശൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കാവുംവട്ടം യു പി സ്കൂൾ പ്രധാനധ്യാപകൻ പ്രതീഷ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജീന ജി പി നന്ദിയും പറഞ്ഞു. 
Share news