മേരി മാട്ടി മേരാ ദേശ് കലാശ യാത്ര ആരംഭിച്ചു
കൊയിലാണ്ടി: മേരി മാട്ടി മേരാ ദേശ് കലാശ യാത്ര ആരംഭിച്ചു. നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടിൻറെ ആഭിമുഖ്യത്തിൽ പന്തലായനി ബ്ലോക്ക് ലെവൽ “മേരി മാട്ടി മേരാ ദേശ് ” പരിപാടി ഗവ ഹയർ സെക്കഡറി സ്കൂൾ പന്തലായനിയിൽ വെച്ച് ആചരിച്ചു. പന്തലായനി ബ്ലോക്കിലെ വിവിധ വില്ലേജുകളിൽ നിന്നും, ബ്ലോക്ക് പരിധിയിൽ ഉള്ള വിവിധ കോളേജ്, സ്കൂൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് കൊയിലാണ്ടി മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കേപാട് ഡൽഹിയിൽ ഈ മാസം നടക്കുന്ന സമാപന പരിപാടിയിലേക്ക് കൊണ്ട് പോവുന്ന മണ്ണ് കലത്തിലേക്ക് മാറ്റി പരിപാടി ഉദ്ഘടനം ചെയ്തു.

ജി എച്ച് എസ് എസ് സ്കൂൾ പന്തലായനി ഹെഡ് മിസ്റ്റർസ് ഗീത, നഗരസഭ കൗൺസിലർ സുമതി, ഡിസ്ട്രിക്ട് യൂത്ത് ഓഫീസർ സനൂപ് സി, എസ് എൻ ഡി പി കോളേജ് കൊയിലാണ്ടി, ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻസ്ക്രിറ്റ് റീജിയണൽ ക്യാമ്പസ് കൊയിലാണ്ടി, വിവിധ കോളേജുകളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ, നാഷണൽ യൂത്ത് വോളണ്ടിയർ അജയ് ദാസ്, ജെ ർ സി, സ്റ്റുഡൻറ് പോലീസ് കേടറ്റ്സ്, പ്രദേശം വാസികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
