KOYILANDY DIARY

The Perfect News Portal

മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്ര മഹോത്സവത്തിന് തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെയും പനയെഡുക്ക ഗണപത് ഭട്ടിൻ്റെയും മുഖ്യകാർമ്മികത്വത്തിൽ ശനിയാഴ്ച രാത്രി  കൊടിയേറി. കാലത്ത് ഗണപതി ഹോമം, കലവറ നിറക്കൽ എന്നിവ നടന്നു.
  • 14ന് ഞായറാഴ്ച വിഷുക്കണി, 10 മണിക്ക് കലാമണ്ഡലം ഡോ: സ്വപ്ന സജിത്തിൻ്റെ നേതൃത്വത്തിൽ ക്ലാസിക്കൽ നൃത്തങ്ങൾ, വിഷു സദ്യ, 3 മണിക്ക് ഓട്ടൻതുള്ളൽ, കാഴ്ചശീവേലി, കാഞ്ഞിലശ്ശേരി വിനോദ് മാരാർ അവതരിപ്പിക്കുന്ന തായമ്പക, തിരുവാതിരക്കളി, 7 മണിക്ക് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ എന്നിവ നടക്കും.
  • 15ന് കലാമണ്ഡലം നയനനും സംഘവും അവതരിപ്പിക്കുന്ന ശീതങ്കൻ തുള്ളൽ, 7 മണിക്ക് ജാസി ഗിഫ്റ്റും വൈക്കം വിജയലക്ഷ്മിയും നയിക്കുന്ന ലൈവ് മ്യൂസിക്ക്.
Advertisements
  • 16ന് ഹരിപ്പാട് ശ്രീ രാധേയം ഭജൻസ് അവതരിപ്പിക്കുന്ന നാമജപലഹരി, 3 മണിക്ക് കലാമണ്ഡലം സംഗീത് ചാക്യാരുടെ ചാക്യാർകൂത്ത്, തായമ്പക, തീയാട്ട്, തേങ്ങ ഏറുംപാട്ടും,
  • 17ന് ചാക്യാർകൂത്ത്, പ്രസാദ ഊട്ട്, ഡോ.ഭരതാഞ്ജലി മധുസൂദനൻ്റെ നേതൃത്വത്തിൽ ദശാവതാരം അഷ്ടപദിയാട്ടം,
  • 18ന് ഉത്സവബലി, പ്രസാദ ഊട്ട്, തിരുവാതിരക്കളി, വളപ്പിൽ താഴേക്ക് എഴുന്നള്ളത്ത്, ആലിൻകീഴ് മേളം, കരിമരുന്ന് വിസ്മയം.
  • 19ന് നാടം ധ്വനി നൃത്ത വിദ്യാലയം കൊയിലാണ്ടിയുടെ സംഗീത അരങ്ങേറ്റം, തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്ര മാതൃസമിതി അംഗങ്ങൾ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, പ്രസാദ ഊട്ട്, തിരുവാതിരക്കളി, മിഴാവിൽ ഇരട്ടത്തായമ്പക, പള്ളിവേട്ട എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.
  • 20ന് ശനിയാഴ്ച സമാപന ദിവസം ആറാട്ടെഴുന്നള്ളത്തിനു ശേഷം കൊടിയിറക്കം നടക്കും. തുടർന്ന് ആറാട്ട് സദ്യ ഉണ്ടായിരിക്കും.